ഐശ്വര്യ കേരള യാത്രയ്ക്ക് നാളെ ഈരാറ്റുപേട്ടയിൽ ഗംഭീര സ്വീകരണം നല്കും


ഇടത്‌പക്ഷ ഗവർണമെറ്റിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെയും ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്രയ്ക്കക്ക് നാളെ 11മണിയ്ക്ക് ഈരാറ്റുപേട്ടയിൽ ഗംഭീര വരവേൽപ്പ് നൽകും. പനയ്ക്കപാലത്ത് നിന്ന് ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടി സ്വീകരിച്ച് ആനയിച്ച് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ജംങ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരുടെയും ,നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ഈരാറ്റുപേട്ട സെൻട്രൽ ജംങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എത്തിച്ചേരും.

 .തുടർന്ന് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക്  പ്രസിടണ്ട് അഡ്വ. മുഹമ്മദ് ഇല്യാസിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സ്വീകരണ മഹാ സമ്മേളനം ബഹു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും .സമ്മേളനത്തിൽ മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി ജനാബ് പി.കെ കുഞ്ഞാലിക്കുട്ടി ,കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ,യു.ഡി.എഫ് നേതാക്കന്മാരായ എം.എം ഹസ്സൻ ,ആൻ്റോ ആൻ്റണി എം.പി ,കെ .സി ജോസഫ് എം.എൽ.എ ,തിരുവഞ്ചൂർ രാധാ ക്രിഷ്ണൻ എം.എൽ.എ ,സി പി ജോൺ ,എൻ.കെ പ്രേമചന്ദ്രൻ എം.പി ,അനൂപ് ജേക്കബ് എം എ ൽ.എ ,മോൻസ് ജോസഫ് എം.എൽ.എ ,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിടണ്ട് ഷാഫി പറമ്പിൽ എം.എൽ.എ ,മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ,ജോസഫ് വാഴയ്ക്കൻ ,ജോയി എബ്രഹാം എക്സ്.എം പി, ഡി.സി.സി പ്രസിടണ്ട് ജോഷി ഫിലിപ്പ് ,ജോസി സെബാസ്ത്യൻ  ,പി .എ സലീം ,അസീസ് ബഡായിൽ, തോമസ് കല്ലാടൻ ,അഡ്വ.ജോമോൻ ഐക്കര ,പ്രകാശ് പുളിയ്ക്കൻ ,റോയി കപ്പലുമാക്കൽ ,എം .പി സലീം ,മജു പുളിക്കൻ, തോമസുകുട്ടി മൂന്നാനപ്പള്ളി ,ഏ.കെ സിബി, മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൾ ഖാദർ , പി.എസ് അബ്ദുൾ ഖാദർ തുടങ്ങിയവർ സംസാരിക്കും

സമ്മേളന നഗരിയിലേക്കായി കാഞ്ഞിരപ്പള്ളി റൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ അരുവിത്തുറ പള്ളിക്ക് സമീപം പ്രവർത്തകരെ ഇറക്കി പാർക്ക് ചെയ്യേണ്ടതും,പൂഞ്ഞാർ തീക്കോയി റൂട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ ഈരാറ്റുപേട്ട  പിഎംസി ജംഗ്ഷനിൽ പ്രവർത്തരെ ഇറക്കി പാർക്ക് ചെയ്യേണ്ടതും,പ്രവർത്തകർ അതാത് മണ്ഡലം കമ്മിറ്റി ബാനറിന്റെ കീഴിൽ ജാഥയായി സ്വീകരണ സ്ഥലത്തേക്ക് നീങ്ങേണ്ടതാണ്.
മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി അഡ്വ മുഹമ്മദ് ഇല്യാസ്, റോയ് കപ്പലുമാക്കൽ, അഡ്വ ജോമോൻ ഐക്കര ,മജു പുളിക്കൻ,എം ബി സലീം എന്നിവർ അറിയിച്ചു