ചെമ്മലമറ്റം പള്ളി ശതാബ്ദി നിറവിൽ

ചെമ്മലമറ്റം - വൈദികരുടെയും സന്യസ്തരുടെയും ഇടവക സമുഹത്തിന്റെയും - നിറ സാനിധ്യത്തിൽ ചെമ്മലമറ്റം - 12 ശ്ലീഹൻമാരുടെ പളളിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം ജൂബിലി ആഘോഷം - മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. ദൈവവും മനുഷ്യന്യം സംഗമിക്കുന്ന സ്നേഹ കുടാരമാണ് ദേവാലയമെന്നും ദൈവത്തെ മുഖാമുഖം കണ്ട് ദൈവ സ്നേഹത്താൽ നിറയാൻ ദേവാലയം വഴിയൊരുക്കുമെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. അരുവിത്തുറ ഫൊറോനോ വികാരി റവ.ഡോ. അഗസ്റ്റ്യൻ പാലയ്ക്കാപറമ്പിൽ വികാരി ഫാദർ സഖറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു