നഗരസഭ നടപടി സ്വീകരിച്ചില്ലന്നുള്ള ആരോപണം അടിസ്ഥാന രഹിതം. ചെയർമാൻ


    നഗരസഭാ സ്റ്റേഡിയത്തിൽ വോളിബോൾ കോർട്ടിൻ്റെ നവീകരണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടന്നും തുടർ നടപടികൾക്കായി  നിയമപരമായ  കൗൺസിൽ തീരുമാനത്തിനുമായിട്ടാണ് ഈ വിഷയം കൗൺസിലിൽ വന്നത്. ഞാൻ ചെയർമാനായി സ്ഥാനമേറ്റ് എൻ്റെ മുൻപിൽ ഈ അജണ്ട വന്നയുടൻ ഇതിൻ്റെ പ്രാധാന്യം മനസ്സിലാക്കി   തന്നെ ഈ വിഷയം കൗൺസിലിൽ അജണ്ടയായി ചർച്ചയ്ക്കെടുക്കുകയും ചെയതു. ഈ തുക നിയമപരമായി കൗൺസിലിനു ബാധ്യത വരാതെ ചെലവഴിക്കണമെന്നു തന്നെയായിരുന്നു കൗൺസിലിൻ്റെ പൊതു അഭിപ്രായം


എന്നാൽ സിന്തറ്റിക് സ്റ്റേഡിയം നിർമ്മിക്കുന്നതിന് മുൻപ് വോളിബോൾ കോർട്ടും ബാസ്കറ്റ് ബോൾ കോർട്ടും ഉണ്ടായിരുന്നതാണ്.  സ്റ്റേഡിയം നിർമ്മാണത്തിനു ശേഷം സ്ഥലപരിമിതി മൂലം ഇരുകൂട്ടരും തമ്മിൽ നിരന്തര തർക്കം നിലനിന്നിരുന്നു.ഇരു കൂട്ടർക്കും കളിക്കാൻ സ്ഥലം വേണമെന്നായിരുന്ന എല്ലാക്കാലവും കൗൺസിലിൻ്റെ നിലപാട്. 

   തർക്കം പരിഹരിക്കാതെ നിയമപരമായി  എന്തൊക്കെ സൗകര്യങ്ങൾ ഉൾപ്പെടുത്താമെന്ന്  റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യേഗസ്ഥർ വൈമനസ്യം കാണിച്ചു. കൃത്യമായ എസ്റ്റിമേറ്റ് നൽകിയില്ലെങ്കിൽ  ഫണ്ട് പാഴാകാൻ സാധ്യതയുള്ളതിനാലാണ് ഈ തർക്കം പരിഹരിക്കാൻ കൗൺസിൽ സബ്ബ് കമ്മറ്റി രൂപികരിച്ചത്.സെലിൻ റോയി ചെയർപേഴ്സൺ ആയിരുന്ന 2018 കാലത്ത് ബാസ്കറ്റ് ബോൾ കോർട്ടിൽ അനുബന്ധ സൗകര്യങ്ങൾ എന്ന പേരിൽ 6 ലക്ഷം രൂപയുടെ ഒരു നഗരസഭാ പ്രൊജക്റ്റ് വച്ച് Dpc അനുവാദം കിട്ടി ടെൻഡർ ചെയ്ത് കോൺടാകർ എഗ്രിമൻ്റെ വച്ചിരുന്നു.എന്നാൽ വർക്ക് ചെയ്യാൻ ചെന്നപ്പോൾ  പരാതിയുടെ അടിസ്ഥാനത്തിൽ വർക്ക് ഉപേഷിക്കേണ്ടി വരുകയും തുക നഷ്ടപ്പെടുകയും ചെയതു.അന്ന് ഒരു വ്യക്തി സർക്കാർ, CTP, DTP എന്നിവർക്ക് നൽകിയ പരാതിയിൽ ഇത് സ്റ്റേഡിയത്തിൻ്റെ പാർക്കിംഗ് ഗ്രൗണ്ടാണന്നും നിയമപരമായി പാർക്കിംഗ് ഗ്രൗണ്ടിൽ മറ്റൊരു പദ്ധതിക്ക് സർക്കാർ തുക അനുവദിക്കുന്നത് തെറ്റാണന്നും കാണിച്ചാണ് പരാതി നൽകിയിരുന്നത്.നിയമ പരമായി ഈ പരാതിയിൽ കഴമ്പ് ഉണ്ടന്ന്  പറഞ്ഞ് അന്നത്തെ കൗൺസിൽ ആവശ്യപ്പെട്ടിട്ടും ഈ തുക ചെലവഴിക്കാൻ അന്നത്തെ  സെക്രട്ടറി നിയമപരമായി തയ്യാറായില്ല.
     ഈ മുൻ അനുഭവം വച്ച് MLA യുടെ ഫണ്ട് ലാല്പസാ കാതിരിക്കാനാണ്  സ്ഥലം പരിശോധിച്ച്  ഉടൻ   നിയമപരമായി  ഈ ഫണ്ട് ഉപയോഗിക്കത്തക്ക രീതിയിൽ, റിപ്പോർട്ട് നൽകാൻ മുനിസിപ്പൽ എഞ്ചിനിയ റോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിൻ്റെ മുന്നോടിയായി Subകമ്മറ്റിയുടെ നേതൃത്യത്തിൽ വോളിബോൾ - ബാസ്കറ്റ് ബോൾ കളിക്കാരുടെ തർക്കം പരിഹരിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ യാഥാർത്യങ്ങൾ എല്ലാം ഫയൽ പരിശോധിച്ചാൽ ആർക്കും മനസ്സിലാകന്നതാണ്. കേവലം MLAയ്ക്ക് ഒരു ഫോൺ വിളിച്ച് ചെയർമാനോ ടോ, സെക്രട്ടറിയോടേ ചോദിച്ചാൽ യാഥാർത്യങൾ അറിയാമെന്നിരിക്കേ, ചാനലുകാരും ആൾകൂട്ടവുമായി വന്നതിൻ്റെ മുൻപിലെ ഉദ്ദേശം ഇലക്ഷൻ മുന്നിൽ കണ്ടുള്ള നാടകം കളിയാണന്ന് ഏവർക്കും മനസ്സിലാകുമെന്നും, കാലതാമസം വരാതെ അടിയന്തര റിപ്പോർട്ട് നൽകാൻ മുനിസിപ്പൽ എഞ്ചിനിയർക്ക് നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിട്ടുള്ളതാണന്നും റിപ്പോർട്ട് കിട്ടിയാൽ ഉടൻ തുടർ നടപടി സ്വീകരിക്കുമെന്നും  ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര,വൈസ് ചെയർമാൻ സിജി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരയ ഷാജു തുരുത്തൻ, ബിന്ദു മനു, ബൈജു കൊല്ലം പ്പറമ്പിൽ, നീനാ ചെറുവള്ളി, തോമസ് പീറ്റർ, കൗൺസിലർ അഡ്വ ബിനു പുളിയക്കക്കണ്ടം എന്നിവർ പറഞ്ഞു.