റാങ്കുകളുടെ തിളക്കത്തില്‍ ബി .വി .എം കോളേജ് ചേര്‍പ്പുങ്കൽ

ചേര്‍പ്പുങ്കല്‍: എം.ജി .യൂണിവേഴ്സിറ്റി 2020 ല്‍ നടത്തിയ പി.ജി പരീക്ഷകളില്‍ എം.എസ്. ഡബ്ല്യു (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് )വിഭാഗത്തില്‍ രണ്ടാം റാങ്ക് ഉള്‍പ്പെടെ ആദ്യത്തെ പത്തു റാങ്കില്‍ അഞ്ചും കരസ്ഥമാക്കി ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളി ക്രോസ് കോളേജ് വീണ്ടും തങ്ങളുടെ മികവ് നിലനിര്‍ത്തി. 

അന്നു റോസ് ഫ്രാന്‍സിസ് രണ്ടാം റാങ്ക്, അലീന മാത്യു ആറാം റാങ്ക്, അഞ്ജന ഷാജി, ഭാഗ്യലക്ഷ്മി എം, സുബിമോള്‍ സുനില്‍ എന്നിവര്‍ പത്താം റാങ്കും കരസ്ഥമാക്കി. റാങ്ക് ജേതാക്കളെ കോളേജ് മാനേജര്‍ ഫാ.ജോസഫ് പാനാമ്പുഴ, പ്രിന്‍സിപ്പല്‍ റവ.ഡോ.ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ബര്‍സാര്‍ ഫാ .ജോസഫ് മുണ്ടക്കല്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി സി.ഡോ.ബിന്‍സി അറക്കല്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു . കൂടാതെ എം.എസ്.ഡബ്ല്യു. ‍ഡിപ്പാര്ട്ട്മെന്‍റ് 100 % വിജയവും കരസ്ഥമാക്കി