പൂഞ്ഞാര്‍ തെക്കേക്കരയ്ക്ക് മിച്ച ബജറ്റ്

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം പഞ്ചായത്ത് ഹാളില്‍ നടന്നു. വൈസ് പ്രസിഡന്റ് റെജി ഷാജിയാണ് ബജറ്റ് അവതരിപ്പിച്ചത്. 13,13,24,935 രൂപ വരവും 128949700 രൂപ ചെലവും 2375235 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. 

കോവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി 5ലക്ഷം രൂപ വകയിരുത്തി. ജനകീയ ഹോട്ടല്‍ തുടങ്ങാന്‍ 2 ലക്ഷവും യുവജനക്ഷേമം കായികം എന്നിവയ്ക്ക് 1 ലക്ഷം ലൈബ്രറി 2 ലക്ഷം ആരോഗ്യമേഖലയ്ക്ക് 21 ലക്ഷം കുടിവെള്ള പദ്ധതികള്‍ക്കായി 40 ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി

ഭവന നിര്‍മ്മാണവും അറ്റകുറ്റപ്പണികള്‍ക്കുക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. റോഡ് നവീകരണത്തിനായി 40 ലക്ഷം, നടപ്പാത നിര്‍മിക്കാന്‍ 20 ലക്ഷം, പാലങ്ങള്‍ക്കായി 5 ലക്ഷം, പൊതു കെട്ടിടങ്ങള്‍ക്ക് പത്തുലക്ഷം, ഓഫീസ് വൈദ്യുതീകരണത്തിന് രണ്ടുലക്ഷം തെരുവുവിളക്കുകള്‍ ക്കായി 20 ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി. പശ്ചാത്തല മേഖലയില്‍ ആകെ 97 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്

പ്രസിഡന്റ് ജോര്‍ജ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അജിത് കുമാര്‍ നെല്ലികച്ചാലില്‍, കെകെ കുഞ്ഞുമോന്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍ സെക്രട്ടറി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.