എംജി സർവകലാശാല പുതുക്കിയ പരീക്ഷ തീയതി .. പരീക്ഷാ ഫലം


പുതുക്കിയ പരീക്ഷ തീയതി

ഫെബ്രുവരി എട്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എഡ്. (2019 അഡ്മിഷൻ റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി - ദ്വിവത്സരം) പരീക്ഷ ഫെബ്രുവരി 15ന് നടക്കും.

രണ്ടാം സെമസ്റ്റർ എം.എസ് സി. സി. ഇ. ആന്റ് എൻ.ടി. (കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്‌വർക്ക് ടെക്‌നോളജി) - അഫിലിയേറ്റഡ് കോളേജുകൾ - 2019 അഡ്മിഷൻ റഗുലർ (സി.എസ്.എസ്.)/2016-2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 17ന് നടക്കും.

നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2018 അഡ്മിഷൻ റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി - ദ്വിവത്സരം) കോവിഡ് 19 മൂലം എഴുതാൻ കഴിയാതിരുന്നവർക്കുള്ള പരീക്ഷ ഫെബ്രുവരി 15ന് നടക്കും.

ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് - സ്‌പെഷൽ മേഴ്‌സി ചാൻസ് 2018), നാലാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് അഞ്ചിന് നടക്കും.

രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം - അഫിലിയേറ്റഡ് കോളേജുകൾ), നാലാം വർഷ ബി.ഫാം സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ), രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം - 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി), (2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12ന് നടക്കും.

നാലാം വർഷ ബി.എസ് സി. എം.എൽ.റ്റി. റഗുലർ/സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷ ഫെബ്രുവരി 15ന് നടക്കും.

ഒന്നുമുതൽ നാലുവരെ വർഷ ബി.എസ് സി. നഴ്‌സിംഗ് (2012-2015 അഡ്മിഷൻ സപ്ലിമെന്ററി, 2007-2009 മേഴ്‌സി ചാൻസ്) പരീക്ഷ മാർച്ച് 10ന് നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (പുതിയ സ്‌കീം - 2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഫെബ്രുവരി 15ന് നടക്കും.

നാലാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. - 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ ഫെബ്രുവരി 22ന് നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

            (പി.ആർ.ഒ/39/210/2021)

പരീക്ഷ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം - 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ എന്റർപ്രെണേറിയൽ ലീഡേഴ്‌സ്, വുമൺ ഇൻ ഇന്ത്യൻ ഡെമോക്രസി എന്നീ വിഷയങ്ങളുടെ പരീക്ഷ ഫെബ്രുവരി 12ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

(പി.ആർ.ഒ/39/210/2021)

രണ്ടാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ - പുതിയ സ്‌കീം) പരീക്ഷയുടെ ബി.വോക് ഫാഷൻ ടെക്‌നോളജി ആന്റ് മെർക്കൻഡൈസിംഗ് - മെഷിനറി ആന്റ് എക്വിപ്‌മെന്റ്, റൈറ്റിംഗ് ആന്റ് പ്രസന്റേഷൻ സ്‌കിൽസ് ഇൻ ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 18, 20 തീയതികളിൽ നടക്കും.

(പി.ആർ.ഒ/39/210/2021)

അപേക്ഷ തീയതി

ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ ഫെബ്രുവരി 19 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം.

(പി.ആർ.ഒ/39/210/2021)

വൈവാവോസി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.ഫിൽ (2018-19, 2017-18 ബാച്ച്) - പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി ഫെബ്രുവരി 25ന് രാവിലെ 10ന് സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടക്കും. ഡിസർട്ടേഷനുകൾ ഫെബ്രുവരി 24നകം നൽകണം. epay.mgu.ac.in എന്ന പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്.

(പി.ആർ.ഒ/39/210/2021)

പരീക്ഷഫലം

2019 ഒക്‌ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ്) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2015 അഡ്മിഷൻ മുതലുള്ളവർ ഫെബ്രുവരി 22 വരെ ഓൺലൈനായും 2015ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷകൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും അപേക്ഷ നൽകണം.

(പി.ആർ.ഒ/39/210/2021)

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., സി.ബി.സി.എസ്. (മോഡൽ 3 - 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

(പി.ആർ.ഒ/39/210/2021)

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.എസ്. സി.ബി.സി.എസ്.എസ്. (മോഡൽ 3 - 2013-2016 അഡ്മിഷൻ സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

(പി.ആർ.ഒ/39/210/2021)

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013-2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

(പി.ആർ.ഒ/39/210/2021)

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013-2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

(പി.ആർ.ഒ/39/210/2021)

2019 ഓഗസ്റ്റിൽ നടന്ന ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ് (2007-2010 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.