ന്യൂനപക്ഷമോർച്ച പാലാ മണ്ഡലം കമ്മിറ്റി

ഭാരതീയ ജനത ന്യൂനപക്ഷമോർച്ച പാലാ മണ്ഡലം കമ്മിറ്റി നടന്നു. മണ്ഡലം പ്രസിഡന്റ് മാഗി തോമസ് അധ്യക്ഷത വഹിച്ച യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് ജി.രൺജിത്ത് ഉദ്ഘാടനം ചെയ്തു.  ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ.ബി വിജയകുമാർ 
മുഖ്യപ്രഭാഷണം നടത്തി.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന #KeralaVijayaYathra മാർച്ച് 2 ന് പാലായിൽ എത്തിച്ചേരുമ്പോൾ യാത്രയുടെ വിജയത്തിനായി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് തോമസുകുട്ടി പൗവ്വത്ത് , ന്യൂനപക്ഷമോർച്ച മണ്ഡലം ജന.സെക്രട്ടറി ജോണി തോപ്പിൽ, ബിജെപി ജില്ലാ കമ്മിറ്റിയംഗം എം.എം. ജോസഫ് , ന്യൂനപക്ഷമോർച്ച മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.