Latest News
Loading...

വിജയയാത്ര മാർച്ച് രണ്ടിന് പാലായിൽ

പാലാ: അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകാെണ്ട് 
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര മാർച്ച് രണ്ടിന് പാലായിൽ എത്തും. രാവിലെ 10ന് ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത്ത് ജീ മീനാഭവൻ അദ്ധ്യക്ഷനാകും. യോഗത്തിൽ ബി ജെ പി സംസ്ഥന ജനറൽ സെക്രട്ടറിമാരായ എം റ്റി രമേശ്, ജാേർജ് കുര്യൻ, സി കൃഷ്ണകുമാർ, അഡ്വ പി സുധീർ, സംസ്ഥാന വെെസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്പപതി എന്നിവർ സംസാരിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് വിജയ യാത്രയെ പാലാ നിയോജകമണ്ഡലം അതിർത്തിയായ മുത്തോലി കവലയിൽ ആയിരക്കണക്കിന് പ്രവർത്തകരുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് കുരിശു പള്ളി കവലയിൽ
എത്തുന്ന യാത്രാ നായകനെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ
ആരതി ഉഴിഞ്ഞ് വരവേൽക്കും.

തുടർന്ന് താലപ്പാെലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ വേദിയിലേക്ക് ആനയിക്കും.


യോഗത്തിൽ പാലായുടെ സാമൂഹിക സാംസ്കാരിക , രാഷ്ട്രീയ മേഖലകളിലെ നിരവധിയാളുകൾ സംസ്ഥാന അദ്ധ്യക്ഷനിൽ നിന്ന് അംഗത്വം എടുക്കുമെന്ന് പത്രസമ്മേളനത്തിൽ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത്ത് ജീ മീനാഭവൻ പറഞ്ഞു.
രണ്ടായിരത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന യോഗത്തിൽ അമ്മമാരുടെയും യുവാക്കളുടെയും വലിയാെരു പങ്കാളിത്തം ഉണ്ടാകുമെന്നും പാലാ നഗരം മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഒരു പരുപാടിയായി മാറുമെന്നും ഇതിലൂടെ വാരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി പാലായിൽ ഒരു അട്ടിമറി ജയം നേടുമെന്നും അദ്ധേഹം പറഞ്ഞു.
 ബി ജെ പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സരീഷ് കുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇൻ ചാർജ് മഹേഷ് ചന്ദ്രൻ , യുവമോർച്ച നിയേജകമണ്ഡലം പ്രസിഡന്റ് അരുൺ സി മോഹൻ,യുവമോർച്ച നിയേജകമണ്ഡലം വെെസ് പ്രസിഡന്റ സുധീഷ് നെല്ലിക്കൽ, ബി ജെ പി കരൂർ പഞ്ചായത്ത് പ്രസിഡന്റ് മഹേഷ് കരൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments