Latest News
Loading...

ബി ജെ പി രാഷ്ട്രീയ നയവിശദീകരണ യോഗം

ബി ജെ പി പൂഞ്ഞാർ തെക്കേക്കരയിൽ നടത്തിയ രാഷ്ട്രീയ നയവിശദീകരണ യോഗം ബി ജെ പി ജില്ലാ സെക്രട്ടറി രമേശ്‌ കവിമറ്റം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്‌ സോമരാജൻ ആറ്റുവേലിൽ, പട്ടികജാതിമോർച്ച ജില്ലാ സെക്രട്ടറി സന്തോഷ്‌ ശ്രീവത്സം, ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി കെ വി അഭിലാഷ്, ആർ സുനിൽകുമാർ, പി വി ലാലി, പൂഞ്ഞാർ മാത്യു,എം വി പ്രദീപ്കുമാർ, പി കെ രാജപ്പൻ, തുടങ്ങിയവർ സംസാരിച്ചു