ബിജെപി കേരളത്തിൽ അധികാരത്തിൽ വരും :- സി.പി. രാധാകൃഷ്ണൻ

  പാലാ :-കേരളത്തിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എഴുപത്തിയൊന്ന് സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ വരുമെന്ന് ദേശീയ സെക്രട്ടറിയും സംസ്ഥാന പ്രഭാരിയുമായ സി.പി രാധാകൃഷ്ണൻ. ദേശീയ ജനാധിപത്യ സഖ്യം കേരളത്തിൽ മത്സരിക്കുന്നത് എഴുപത്തിയൊന്നിലധികം സീറ്റുകൾ നേടി അധികാരത്തിൽ എത്തുന്നതിനാണെന്നും പാലാ എന്നത് അതിൽ ഉൾപ്പെട്ട ഒരു സീറ്റാണെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

പാലാ നെല്ലിയാനി ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ. എൻ. കെ നാരായണൻ നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിസന്റ് ഡോ.ജെ.പ്രമീളാദേവി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ. ബി വിജയകുമാർ, പി.ജെ തോമസ്, എൻ.ഹരി, എൻ. കെ ശശികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്ണൻ, 

ലിജിൻ ലാൽ, എസ്.ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കമലമ്മ രാഘവൻ, സംസ്ഥാന കൗൺസിൽ അംഗം സോമശേഖരൻ തച്ചേട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സരിഷ് കുമാർ, ജനറൽ സെക്രട്ടറി 
ഇൻചാർജ്ജ് മഹേഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാലാ നിയോജക മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റ്, കൺവീനർ, ഇൻചാർജ്ജ്മാർ തുടങ്ങിയവർ നേതൃയോഗത്തിൽ പങ്കെടുത്തു.