" മാണി സി കാപ്പൻ ജനങ്ങളോട് മാപ്പ് പറയണം"

കഴിഞ്ഞ ഒന്നര വർഷമായി പാലായുടെ വികസനം തടസ്സപ്പെടുത്തിയ പാലാ എം.എൽ.എ മാണി സി കാപ്പൻ പാലായിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ.ബിജു ഇളം തുരുത്തി ആവശ്യപ്പെട്ടു. ജനങ്ങളെ പറ്റിക്കുവാനായി ഫണ്ട് അനുവദിച്ചതായി വാർത്ത കൊടുത്തതല്ലാതെ ഒരുവർക്കുപോലും തുടങ്ങിയിട്ടില്ല. കെ.എം മാണിസാർ തുടങ്ങി വച്ച വികസനം തടസ്സപ്പെടുത്തുവാനല്ലാതെ ഒരു റോഡിലെ കുഴി അടപ്പിക്കാൻ പോലും കാപ്പന് സാധിച്ചില്ല. കാപ്പൻ എം.എൽ എ ആയതിന് ശേഷം തുക അനുവദിച്ച് പുർത്തിയാക്കി ഏതെങ്കില്ല പദ്ധതികൾ ഉണ്ട് എങ്കിൽ കാപ്പൻ അതിന്റെ ലിസ്റ്റ് പ്രസിദ്ധികരിക്കാൻ തയ്യാറാകണമെന്ന് ബിജു ഇളം തുരുത്തിയിൽ ആവശ്യപ്പെട്ടു.