പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പിച്ചയെടുത്ത് പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍.പാലാ സ്വദേശി അനൂപ് ബോസാണ് പ്രതിഷേധ സൂചകമായി ബക്കറ്റുമെടുത്ത് തെരുവിലിറങ്ങിയത്.
ദിനം പ്രതിയുള്ള ഇന്ധനവില വര്‍ധനവ് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണ ജനങ്ങളെയും ഓട്ടോ ടാക്സി ഡ്രൈവര്‍മാരെയുമാണ്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലെ അമിത ഇന്ധന വില വര്‍ധനവും വെല്ല്വിളിയുയര്ത്തിയതോടെയാണ് ജനറല്‍ ആശുപത്രി സ്റ്റന്ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ അനുപ ബോസ് ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊന്‍കുന്നം പാലത്തിന് സമീപമായിരുന്നു പൊരിവെയിലില്‍ അനൂപിന്റെ സമരം വഴിയാത്രക്കാര്‍ക്ക് മുന്പിലായിരുന്നു സാധാരണക്കാരുടെ ദുരിതം പറഞ്ഞ് അനൂപ് ബക്കറ്റുമായി ഇറങ്ങിയത്. മറ്റ് ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.