Latest News
Loading...

ഈരാറ്റുപേട്ടയില്‍ എടിഎമ്മില്‍ കണ്ടെത്തിയ പണം സ്റ്റേഷനില്‍ ഏല്‍പിച്ചു


ഈരാറ്റുപേട്ട അരുവിത്തുറ പള്ളിയ്ക്ക് എതിര്‍വശം ഫെഡറല്‍ ബാങ്കിന്റെ എടിഎം-സിഡിഎമ്മില്‍ പണവും എടിഎം കാർഡും കളഞ്ഞുകിട്ടി. ഈരാറ്റുപേട്ട മാര്‍ക്കറ്റ് റോഡില്‍ താമസക്കാരനായ യുവാവിനാണ് എടിഎമ്മിലെത്തിയപ്പോള്‍ പണവും എടിഎം കാര്‍ഡും ലഭിച്ചത്. 

പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പണവും എടിഎം കാര്‍ഡും അടക്കം സ്റ്റേഷനില്‍ ഏല്‍പിച്ചു. അനീഷ് എന്നാണ് എടിഎം കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര്. ഉടമസ്ഥന്‍ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക.

Post a Comment

0 Comments