ജില്ല അത്‌ലറ്റിക് അസോസിയേഷൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്

കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് പാലായിൽ ആരംഭിച്ചു. പാലാ നഗരസഭ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം നിർവഹിച്ചു. ഇന്നു മുതൽ 11 വരെ പാലാ നഗരസഭ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ലോക് ഡൗണിന് ശേഷം ആദ്യമായാണ് ജില്ലയിൽ മത്സരങ്ങൾക്ക് വേദിയൊരുങ്ങുന്നത്.14, 16, 18, 20 വയസ്സിൽ താഴെയുള്ളവരും 20 വയസ്സിന് മുകളിലുമുള്ള പുരുഷ-വനിതാ വിഭാഗങ്ങളിലായാണ് മത്സരം. 

പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ സമ്മതപത്രവും ഹാജരാകണമെന്ന് നിബന്ധനയുണ്ട്. 250ഓളം കായികതാരങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.