Latest News
Loading...

അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു



അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചതിന് ഇരാറ്റുപേട്ട എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര നടുപ്പറമ്പിൽ രാജു എൻ ആർ (65) എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. 

 പൂഞ്ഞാർ പെരിങ്ങളം റോഡിൽ Be Strong Fitness Club ന് മുൻവശം റോഡരികിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെട്രോളിന് ഇടയിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും കൂടുതൽ മദ്യം കണ്ടെത്തിയത്. പിന്നീട് മതിയായ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

 പ്രിവന്റീവ് ഓഫീസർ അഭിലാഷ് കെ യുടെ ഒപ്പം പ്രിവന്റീവ് ഓഫീസർമാരായ ബിജു ജേക്കബ്, മനോജ്‌ ടി ജെ സിവിൽ എക്‌സൈസ് ഓഫിസർമാരായ സ്റ്റാൻലി ചാക്കോ, നൗഫൽ സി ജെ , എക്‌സൈസ് ഡ്രൈവർ മുരളീധരൻ എന്നിവർ ഉണ്ടായിരുന്നു.