പൂഞ്ഞാറില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ഒഴിവായത് വലിയ അപകടം

പൂഞ്ഞാര്‍ തെക്കേക്കര പാലം ജംഗ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. ഈസ്റ്റ് ബാങ്ക് കെട്ടിടത്തിന് എതിര്‍വശത്താണ് കാര്‍ ഓടയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടമുണ്ടായത്. സെന്റ് ആന്റണീസ് സ്‌കൂള്‍ ഭാഗത്തെ ഇറക്കം ഇറങ്ങി വന്ന വാഹനം സംരക്ഷണഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്.

പയ്യാനിത്തോട്ടം ഞാറയ്ക്കല്‍ ഭാഗത്തുള്ള  വ്യക്തിയുടേതാണ് അപകടത്തില്‍പ്പെട്ട വാഹനം. റെന്റ് കാര്‍ ആയും നല്കുന്ന വാഹനമാണിത്. വാഹനത്തിലുണ്ടായിരുന്നവര്‍ വലിയ പരിക്കില്ലാതെ രക്ഷപെട്ടു. 

സംരക്ഷണഭിത്തി പെയിന്റിംഗ് നടത്തുകയായിരുന്ന തൊഴിലാളികള്‍ വാഹനം വരുന്നത് കണ്ട് ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. റോഡിന്റെ കലുങ്കിനും മറുവശത്തെ പുരിയത്തിലെ സംരക്ഷണഭിത്തിയ്ക്കും ഇടയിലെ ഓടയിലേയ്ക്കാണ് വാഹനം ഇടിച്ചിറങ്ങിയത്. 

അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.