Latest News
Loading...

പരുന്തുംപാറയിൽ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് അപകടം

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് പരുക്ക്. തമിഴ്നാട് സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളെജിലും പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 12 പേർക്ക് പരിക്കുണ്ട്.

ഇന്ന് രാവിലെയാണ് പരുന്തുംപാറയിൽ ഓഫ് റോഡ് ജീപ്പ് അപകടത്തിൽപെട്ടത്. മൊട്ടക്കുന്നിലൂടെയുള്ള റോഡിൽ നിയന്ത്രണം വിട്ട് ജീപ്പ് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്ത്രീ ജീപ്പിനടിയിൽ പെട്ടതായിട്ടാണ് വിവരം. ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാ പ്രവർത്തനം നടത്തിയത്.



പരുക്കേറ്റവരെ പീരുമേട് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് പേരുടെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

പ്രദേശത്ത് സുരക്ഷാ മാർഗങ്ങൾ ഒന്നും പാലിക്കാതെ ഓഫ് റോഡ് ജീപ്പുകൾ നടത്തുന്ന സവാരിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്. സമാനമായി വാഗമണ്ണിലും അപകടം ഉണ്ടായിരുന്നു. മരണം ഉൾപ്പെടെ സംഭവിച്ചിട്ടും ഓഫ് റോഡ് സവാരികളെ നിയന്ത്രിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Post a Comment

0 Comments