Latest News
Loading...

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.

 ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചേര്‍പ്പുങ്കല്‍ നരിപ്പാറ ബെന്നി കുര്യാക്കോസിന്റെ മകന്‍ ബെന്‍സണ്‍ ബെന്നി (19) ആണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ 11.30 ഓടെ ഏറ്റുമാനൂര്‍ - മെഡിക്കല്‍ കോളേജ് റോഡില്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും ചേര്‍പ്പുങ്കലേക്ക് വരുകയായിരുന്നു ബെന്‍സണ്‍.



സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് നാലിന് ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ പള്ളിയില്‍ നടക്കും. മാതാവ് : മോളി എടത്വ വാഴയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ : ബ്ലെസണ്‍, ബ്ലെസി.

Post a Comment

0 Comments