കേരളത്തിലെ യുവജനങ്ങളുടെ അന്തകനായി പിണറായി സർക്കാർ മാറി -എബിവിപി

കോട്ടയം : സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന PSC ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എബിവിപി കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

എബിവിപി കോട്ടയം ജില്ലാ സെക്രട്ടറി മൃദുൽ സുധൻ പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അരവിന്ദ് എസ്, സംസ്ഥാന സമിതി അംഗം വിഘ്‌നേഷ്, ജില്ലാ ഭാരവാഹികൾ കൈലാസ് കുമാർ, ശ്രീഹരി ഗോപിനാഥ് അക്ഷയ് വി സനന്തൻ,എന്നിവർ നേതൃത്വം നൽകി.