Latest News
Loading...

രാമപുരത്ത് 6 വാര്‍ഡുകള്‍ കണ്ടയിന്റ്‌മെന്റ് സോണില്‍. കടുത്ത നിയന്ത്രണവുമായി പഞ്ചായത്ത്

രാമപുരം പഞ്ചായത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 4, 5, 6, 7,10,17 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. തുടര്‍ന്ന് ഇന്ന് രാവിലെ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്തയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 

നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏർ പ്പെടുത്താന് യോഗം തീരുമാനിച്ചു. 
ടൗണിലെയും മറ്റ് കണ്ടയ്ന്‍മെന്റ് സോണിലേയും വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. നാളെ മുതല്‍ തല്‍ക്കാലം ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. 

കണ്ടയ്ന്‍മെന്റ് സോണ്‍ വാര്‍ഡുകളില്‍ പൊതുചടങ്ങുകളും ആഘോഷങ്ങളും അനുവദിക്കില്ല. മറ്റു സ്ഥലങ്ങളിലും പൊതു ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

സ്കൂളുകൾ, കോളജുകൾ, ബാങ്കുകൾ ' മദ്യവിൽപ്പനശാലകൾ എന്നിവയും ഒരാഴ്ചത്തേക്ക് അടയ്ക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അറിയിച്ചു