Latest News
Loading...

ഈസ്റ്റ് കേരള മഹായിടവകയുടെ 38_ മത് കൺവൻഷന് തുടക്കമായി

വഴിയും അത്താണിയുമായ യേശുവിനെ അനുഗമിക്കാൻ തയാറാകണമെന്ന് ബിഷപ്പ് ഡോ.സാബു കെ.ചെറിയാൻ . 
സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 38_ മത് കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു തിരുമേനി. ക്രിസ്തു എന്ന വഴി ദിശാബോധം നല്കുന്നതും ഭാവി നിർണയിക്കുന്നതും രക്ഷപ്രദാനം ചെയ്യുന്നതുമാണ്. അത്താണി ഭാരം ഇറക്കി വെക്കുന്ന ഇടവും. നിരാലംബ രെയും, മാനസികമായി തകർന്നവരെയും പീഡിതരെയും കണ്ടെത്തുന്ന, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് ക്രിസ്തുവിന്റെ വഴി എന്നും തിരുമേനി ഓർമ്മിപ്പിച്ചു.

മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് തിരുമേനി അധ്യക്ഷനായിരുന്നു. സി. എസ്.ഐ.മുൻ മോഡറേറ്റർ ബിഷപ്പ് ഡോ.കെ.ജെ. സാമുവൽ തിരുമേനി, മുൻ അധ്യക്ഷൻ ഡോ.കെ.ജി ദാനിയേൽ തിരുമേനി, ശ്രീ.തോമസ് വർഗീസ് എന്നിവർ ആശംസ അർപ്പിച്ചു .കോതമംഗലം മാർത്തോമ്മാ സഭയുടെ ഇടവക വികാരി റവ.സജി പി.സി., 'ദൈവനാമത്തിൽ നടക്കുക ' എന്ന വിഷയത്തേ അധികരിച്ച് മുഖ്യ പ്രസംഗം നടത്തി. 

കോവിഡ് പ്രോട്ടോ കോൾ അനുസരിച്ച് മേലുകാവ് മറ്റം HRDTസെൻററിലും ബിഷപ്പ് മൈക്കിൾ ജോൺ ഹാളിലുമായിട്ടാണ് ജനങ്ങൾ പങ്കെടുക്കുന്നത്. നാളത്തെ യോഗത്തിൽ ഡോ.ബിജു എം.ജോർജ് വചന പ്രഘോഷണം നടത്തും.