22 വയസ്സുകാരനായ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ഈരാറ്റുപേട്ടയ്ക്ക് സമീപം യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പെരുന്നിലത്ത് ചെക്ക് ഡാമിന് സമീപം പറവിളയിൽ ബിനുവിൻറെ മകൻ അനു(22) വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകുന്നേരം നാലുമണിയോടെ അനു വീട്ടിലേക്ക് പോകുന്നതായി സമീപവാസികൾ കണ്ടിരുന്നു. പിന്നീട് ആറുമണിയോടെയാണ് വീട്ടിനകത്ത് അനുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

അച്ഛനോടൊപ്പം ആണ് അനു താമസിച്ചിരുന്നത് സ്വകാര്യ ബസ്സിലെ കിളിയായി ജോലി നോക്കി വരികയായിരുന്നു. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലന്നാണ് നിഗമനം. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.