എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പര്യടനം നടത്തുന്ന തെക്കന്‍ മേഖല ജാഥയ്ക്ക് 19 ആം തീയതി രാവിലെ 10 മണിക്ക് പാലായില്‍ ഉജ്ജ്വല സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായാണ് സംസ്ഥാനത്ത് പ്രചരണജാഥ പര്യടനം നടത്തുന്നത്.
പതിനാലാം തീയതി എറണാകുളത്തു നിന്നും ആരംഭിച്ച സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എംപി നയിക്കുന്ന ജാഥ പാലായില്‍ എത്തുന്നത്. വിവിധ ഘടകകക്ഷി നേതാക്കളായ എം വി ഗോവിന്ദന് മാസ്റ്റര്‍, തോമസ് ചാഴികാടന് എം പി, അഡ്വ വസന്തം സാബു ജോര്‍ജ്ജ്, വര്‍ക്കല ബി രവികുമാര്‍ , മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രന്‍പിള്ള, എംപി മാണി, അബ്ദുല്‍ വഹാബ് ,ഷാജി കടമല, ജോര്‍ജ് അഗസ്റ്റിന് എന്നിവര്‍ ജാഥ അംഗങ്ങള്‍ ആണ് .
പാലാ ളാലം കവല ജംഗ്ഷനില്‍ സജ്ജമാക്കിയ വേദിയിലാണ് സ്വീകരണം. കുരിശുപള്ളി ജംഗ്ഷനില്‍ നിന്നും ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു സമ്മേളന നഗരിയിലേക്ക് ആനയിക്കും. ഭാരവാഹികളായ ഫിലിപ്പ് കുഴികളും ബാബു കെ ജോര്‍ജ്ജ് പി എം ജോസ് ജോസ് ടോം സണ്ണി ഡേവിഡ് മധുസൂദനന് രമേഷ് ബാബു ഔസേപ്പച്ചന്, ബെന്നി മൈലാടൂര്‍ പീറ്റര്‍ പന്തലാനി, സുദര്ശന്, സാജന് പാലക്കുളം ഷാജി പിടി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു