കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 19ന് കൊടിയേറും

കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 19ന് കൊടിയേറുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ ആഘോഷപരിപാടികളും ആന എഴുന്നള്ളത്തും പരിമിതപ്പെടുത്തിയാണ് ഉത്സവച്ചടങ്ങുകൾ . 

 19ന് രാത്രി ഒമ്പതിന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട ഇടശ്ശേരി തരണനെല്ലൂർ ബ്രഹ്മശ്രീ രാമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ബ്രഹ്മശ്രീ കേശവൻ നന്ദികേശനെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. രണ്ടാം ഉത്സവദിവസം മുതൽ ഉത്സവബലി എഴുന്നള്ളത്ത്  ചുറ്റുവിളക്ക് തുടങ്ങി വിവിധ ചടങ്ങുകൾ നടക്കും. 

ആറാട്ട് ദിവസമായ ഫെബ്രുവരി 28 ന് വൈകുന്നേരം 4 30ന് ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. രാത്രി എട്ടു മുപ്പതിന് ആറാട്ട് ആറാട്ട് തിരിച്ചെഴുന്നള്ളത്തും ആറാട്ട് എതിരേൽപും നടക്കും. ദേവസ്വം മാനേജർ എം ബി ശ്യാംകുമാർ സെക്രട്ടറി ശ്രീജിത്ത് നമ്പൂതിരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു