തീക്കോയിൽ ഭവന നിർമാണത്തിന് മുൻഗണന -11.64 കോടിയുടെ ബഡ്ജറ്റ് -

തീക്കോയി ഗ്രാമ പഞ്ചായത്തിൽ 2021-22 ബഡ്ജറ്റ് ൽ 116416289 രൂപ വരവും 3444229 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ കവിത രാജു അവതരിപ്പിച്ചു. 2021-22 ലെ പ്രധാന പ്രൊജക്റ്റ്‌ ഭവനനിർമ്മാണമാണ്. 4289400 രൂപയാണ് ഭാവനനിര്മാണത്തിന് വകയിരുത്തിയിട്ടുള്ളത്. ഉത്പാദന മേഖലയിൽ ഭക്ഷ്യ സുരക്ഷ പദ്ധതിയുമായി ബന്ധപെട്ടു കൃഷി മൃഗസംരക്ഷണ മേഖലക്ക് 2371700 രൂപയുടെ പദ്ധതികളാണ് ഉള്ളത്. 

സേവന മേഖലയ്ക്ക് 2488367രൂപയും പശ്ചാതല മേഖലയ്ക്ക് മെയ്ൻറെനൻസ് ഗ്രന്റിൽ ഉൾപ്പെടുത്തി 16267000രൂപ ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിനും ഉൾപെടുത്തിയിട്ടുണ്ട് സേവന മേഖലയിൽ ആരോഗ്യ രംഗത്ത് പ്രാഥമികാ രോഗ്യ കേന്ദ്രം, ആയുർവേദം, ഹോമിയോ എന്നീ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മരുന്നുകൾക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. 

പ്രസിഡന്റ്‌ കെ സി ജെയിംസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഓമന ഗോപാലൻ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി, മെമ്പര്മാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി സ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കോച് സെക്രട്ടറി സാബുമോൻ കെ, അക്കൗണ്ടന്റ് ഇന്ദു എം എം വിവിധ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു