Latest News
Loading...

ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണം : യുവമോർച്ച

ഏറ്റുമാനൂർ : ഉദ്യോഗസ്ഥ ഒത്താശയോടെ നഗരസഭാ ചട്ടങ്ങൾ കാറ്റിൽപ്പറത്തി മംഗളം എഞ്ചിനീയറിംഗ് കോളജിനു സമീപം പ്രവർത്തിക്കുന്ന കോണിക്കൽ ഹൈടെക്‌ ബ്രിക്സ്‌ എന്ന സിമിന്റ്‌ ഇഷ്ടിക നിർമ്മാണകേന്ദ്രത്തിന്റെ പ്രവർത്തന ദുരന്തത്തിൽ പൊലിഞ്ഞു പോയത് പതിനൊന്നു മാസം മാത്രം പ്രായമുള്ള പിഞ്ചോമന. 

ചട്ടപ്രകാരം സ്ഥാപനവും വീടുകളും തമ്മിൽ 25 മീറ്റർ വേണമെന്നിരിക്കെ കേവലം 6 .77 മീറ്റർ മാത്രം ദൂരത്തിൽ കമ്പനി പ്രവർത്തിക്കാൻ നഗരസഭാ അധികൃതർ അനുമതി നൽകുകയായിരുന്നു. വീടുകൾക്ക് വളരെ അടുത്തുള്ള കമ്പനിയുടെ പ്രവർത്തനം മൂലം പൊടിപടലങ്ങൾ അസഹനീയമായ വിധം ബുദ്ധിമുട്ടുണ്ടാക്കുന്നതു ചൂണ്ടിക്കാട്ടി.

സമീപവാസികൾ കഴിഞ്ഞ ജൂൺ മാസത്തിൽ നഗരസഭാ അധികൃതർക്ക് രേഖാമൂലം പരാതിപ്പെട്ടിരുന്നു. സമീപവാസികളുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിന് പകരം ഇഷ്ടിക കമ്പനിക്കു അനുകൂലമായ നിലപാടാണ് നഗരസഭാധികൃതർ സ്വീകരിച്ചത്. 

സമീപവാസികളുടെ അനുമതിയോ മറ്റു ചട്ടങ്ങളോ ഒന്നും പാലിക്കാതെയാണ് അഴിമതിവീരന്മാരായ ഉദ്യോഗസ്ഥർ ഇഷ്ടിക കമ്പനി പ്രവർത്തിക്കാൻ അനുമതി നൽകിയത്. രോഗിയായ പിഞ്ചുകുഞ്ഞിന്റെ മരണത്തിന് കാരണക്കാരായ കമ്പനിക്കും അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കും എതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മരണപ്പെട്ട കുട്ടിയുടെ ഭവനം സന്ദർശിച്ച യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്രീകുമാർ മൂലേടം, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് രാഘവൻ, കൗൺസിലർ വിഷ്ണു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments