Latest News
Loading...

എം.ഡിയുടെ നിർദ്ദേശം പാലിച്ചില്ല പാലാ എ- ടി.ഒ.യ്ക്ക് സ്ഥലം മാറ്റം.



പാലാ: പാലാ കെ.എസ്.ആർ.ടി ബസ് ടെർമിനലിനായി കെ.എം.മാണി എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 5 കോടി മുടക്കി നിർമാണം ആരംഭിച്ച പുതിയ മന്ദിരത്തിന്റെ നിർമാണം നിലച്ചിരിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടറുമായി സംസാരിക്കണമെന്നുള്ള കെ.എസ്.ആർ.ടി.സി എം, ഡി. ബിജു പ്രഭാകറിന്റെ നിർദ്ദേശം പാലിക്കപ്പെടുവാൻ വൈകിയതിൽ കുപിതനായ എംഡി - പാലാ എ .ടി.ഒ യെ സ്ഥലം മാറ്റി. ജില്ലകൾ കടന്ന് വയനാട്‌ സുൽത്താൽ ബത്തേരിയിലേക്കാണ് മാറ്റം.

എ.ടി.ഒയും ടെർമിനൽ കെട്ടിട നിർമാണവുമായി ഒരു ബന്ധവുമില്ലാതിരിക്കവെയാണ് നടപടി.ഇതു സംബന്ധിച്ച ഫയലുകൾ എല്ലാം കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിവിൽ വിഭാഗത്തിൽ മാത്രമെ ഉള്ളൂ. ഈ വിഭാഗമാണ് ഈ നിർമ്മാണത്തിന് ഭരണാനുമതിയും ടെൻഡറും നടത്തിയിരിക്കുന്നത് 'ഇതു സംബന്ധിച്ച ഒരു വിവരങ്ങളും എ.ടി.ഒയുടെ പക്കൽ ഇല്ല താനും.

നാലര വർഷമായി പണി നിലച്ചിരിക്കുകയാണ്, അവസാന മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്.കെ.എo .മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോർ സ്പെഷ്യൽ പാക്കേജ്, ആസ്തി വികനഫണ്ട് എന്നീ ഇനങ്ങളിലായി കോടികൾ അനുവദിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ഈ വൻ തുക ഏല്ലാം വകമാറ്റി. നിർമാണം നടത്തിയ കോൺട്രാക്ടർക്ക് പണം നൽകിയതുമില്ല. 

ഇതേ തുടർന്ന് പണി നിലച്ചു.മാനേജ്മെന്റ് ഇക്കാര്യം അടുത്ത കാലം വരെ തിരക്കുക പോലും ചെയ്തിരുന്നില്ല. ടിക്കറ്റേ തിര വരുമാനമായി വൻ തുക പ്രതിമാസം ലഭിക്കുമായിരുന്നിട്ടും അധികൃതർ വലിയ വീഴ്ച നടത്തിയത് മൂലം വൻ നഷ്ടമാണ് വരുത്തി വച്ച്.
കാര്യക്ഷമതയുള്ള ജീവനക്കാരൻ എന്ന് പേരുകേട്ട എ.ടി.ഒ യെ സ്ഥലം മാറ്റിയതിൽ വലിയ പ്രതിഷേധം യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ട്.

Post a Comment

0 Comments