Latest News
Loading...

പള്ളിയിലെ നേർച്ചപ്പെട്ടി തുറന്ന് പണം മോഷണം.

ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിലെ നേർച്ചപ്പെട്ടി തുറന്ന് പണം മോഷണം. വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. പള്ളിയിലെ തുറന്നിട്ട വാതിലിലൂടെ അകത്തു കയറിയ മോഷ്ടാവ് കമ്പി ഉപയോഗിച്ച് നേർച്ചപ്പെട്ടി തുറന്ന് പണം അപഹരിക്കുകയായിരുന്നു. 



അര മണിക്കൂറോളം തങ്ങിയാണ് ഇയാൾ മോഷണം നടത്തിയത്. തടിയിൽ നിർമിച്ച നേർച്ചപ്പെട്ടി കുത്തിത്തുറക്കുകയായിരുന്നു. രണ്ട് മാസം മുൻപും സമാനമായ രീതിയിൽ പള്ളിയിൽ മോഷണം നടന്നിരുന്നു. 

അന്ന് കമ്പിയിൽ പശ തേച്ച് നേർച്ചപ്പെട്ടിയിൽ നിന്നും പണം അപഹരിക്കുകായിരുന്നു. പള്ളിയിൽ സ്ഥാപിച്ചിരുന്ന നിരീഷണ ക്യാമറയിൽ നിന്നും ലഭിച്ച മോഷ്ടാവിന്റെ പടം പോലീസ് പുറത്തുവിട്ടു.