Latest News
Loading...

ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും

മൂന്നിലവ്: എസ്.എൻ.ഡി.പി. യോഗം മൂന്നിലവ് 5156 ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും നടത്തി. ശിവഗിരി മഠം സ്വാമി ധർമ്മചൈതന്യയും പൂഞ്ഞാർ ബാബു നാരായണൻ തന്ത്രിയും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്കും കലശാഭിഷേകങ്ങൾക്കും മുഖ്യ കാർമ്മികത്വം വഹിച്ചു. 

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ ക്ഷേത്രസമർപ്പണം നടത്തി. പഞ്ചലോഹ വിഗഹ പ്രതിഷ്ഠയ്ക്ക് ശേഷം സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങുകൾക്ക് ശാഖാ ഭാരവാഹികളായ കെ.പി. രവീന്ദ്രൻ, എം.എസ്. തങ്കച്ചൻ, എ.കെ. വിനോദ് എന്നിവർ നേതൃത്വം നൽകി. 

എസ്.എൻ.ഡി.പി. യോഗം മൂന്നിലവ് ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗഹ പ്രതിഷ്ഠയ്ക്ക് ശേഷം ശിവഗിരി മഠം സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നു

Post a Comment

0 Comments