Latest News
Loading...

ജലക്ഷാമം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി കൃഷ്ണൻകുട്ടി

പാലാ: കേരളത്തിലെ ജലക്ഷാമം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേരള വാട്ടർ അതോറിറ്റി പാലാ വാട്ടർ സപ്ലൈ-പ്രോജക്ട് സബ് ഡിവിഷൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, തലനാട് പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ, പി എം ജോസഫ്, പ്രൊഫ സതീഷ് ചൊള്ളാനി, ഡോ തോമസ് സി കാപ്പൻ, സണ്ണി ഡേവിഡ്, ജോഷി പുതുമന, സൂപ്രണ്ടിംഗ് എഞ്ചിനീയർ സജീവ് ചന്ദ്രസേനൻ, സജീവ് രണാകരൻ, ഷാജില എ എസ്, അമൃതരാജ്, കെ ആർ ദാസ് എന്നിവർ പ്രസംഗിച്ചു.

40 ലക്ഷം രൂപാ മുതൽ മുടക്കിയാണ് പുതിയ കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത്. പാലാ, പൂഞ്ഞാർ, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിലെ പാലാ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ ഏഴു പഞ്ചായത്തുകളിലാണ് ഈ ഓഫീസിൻ്റെ പരിധിയിൽ വരുന്നത്.



Post a Comment

0 Comments