Latest News
Loading...

കർകസ്വരാജ് സത്യാഗ്രഹം ഗ്രാമങ്ങളിലേയ്ക്ക്

    
ആവശ്യസാധന നിയമഭേദഗതി കേരളത്തിന്റെ ഭക്ഷ്യരംഗം താറുമാറാക്കുമെന്ന് രാഷ്ട്രീയ കിസാൻസംഘ് സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ. ഈരാറ്റുപേട്ട വ്യന്ദാവൻ ഓഡിറ്റോറിയത്തിൽ നടന്ന കർഷക ഐകൃദാർഢ്യയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

കർഷകമാരണ നിയമങ്ങൾക്കെതിരെ ഈരാറ്റുപേട്ടയിൽ നടന്നുവരുന്ന കർഷകസ്വരാജ് സത്യാഗ്രഹം ഗ്രാമങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ഇതോടെ 25 ദിവസമായി സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയ റിലേ സായാഹ്നസത്യഗ്രഹം സമരകേന്ദ്രം വിട്ട് സജീവമാവും. 


തിടനാട്, പിണ്ണാക്കാട് , പൂഞ്ഞാർ , കുന്നോന്നി പാതാമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ കർഷക സ്വരാജ് സത്യാഗ്രഹം നടക്കും. 

കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ 22 ന് ഈരാറ്റുപേട്ടയിലെത്തുന്ന സംസ്ഥാനതല ട്രാക്ടർ റാലിയ്ക്ക് സ്വീകരണം നൽകുന്നതിനും യോഗം തീരുമാനിച്ചു. ടോമിച്ചൻ ഐക്കരയുടെ അദ്ധ്യക്ഷതയിൽ കൂടി യോഗത്തിൽ അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, ഡോ. ജോളി കെ. ജയിംസ്, P.J ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജോഷി താന്നിക്കൽ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments