Latest News
Loading...

തീക്കോയിൽ സ്റ്റാന്റിംഗ് കമ്മിറ്റികളും യു.ഡി.എഫിന്

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്റ്റാന്റിംഗ് കമ്മിറ്റികളും യു. ഡി. എഫിന്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കോൺഗ്രസ്സിലെ ബിനോയ് ജോസഫ് പാലയ്ക്കലും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കോൺഗ്രസിലെ മോഹനൻ കുട്ടപ്പൻ കാവുംപുറത്തും ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി യു. ഡി. എഫ്. പിന്തുണയോടെ സ്വതന്ത്ര അംഗം ജയറാണി തോമസുകുട്ടി മൈലാടൂരും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ കോൺഗ്രസ്സിലെ കെ. സി. ജെയിംസ്സും വൈസ് പ്രസിഡന്റ്‌ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കവിതാ രാജീവുമാണ്.

Post a Comment

0 Comments