Latest News
Loading...

ഈരാറ്റുപേട്ടയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ഒരെണ്ണം എല്‍ഡിഎഫിന്

ഈരാറ്റുപേട്ട നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 5 സ്റ്റാന്റിങ്ങ് കമ്മറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 4 എണ്ണം യുഡിഎഫും ഉം ഒരു എണ്ണം എല്‍ഡിഎഫും ഉം സ്വന്തമാക്കി.

വൈസ് ചെയര്‍മാനായ കോണ്‍ഗ്രസ്സിലെ അഡ്വ: മുഹമ്മദ് ഇല്ല്യാസ്, ധനകാര്യ സ്റ്റാന്റ്റിങ്ങ് കമ്മറ്റി ചെയര്‍മായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായി അന്‍സര്‍ പുള്ളോലി (കോണ്‍ഗ്രസ്സ് ഐ) ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായി റിയാസ്സ് പ്ലാമൂട്ടില്‍ (മുസ്‌ളിം ലീഗ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 

വികസന കാര്യ സ്റ്റാന്റിങ്ങിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായി സുനിതാ ഇസ്മായില്‍ (മുസ്‌ളിം ലീഗ്) ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായി ഡോ: സഹല ഫിര്‍ദൗസ് ( ഫെല്‍ഫയര്‍ പാര്‍ട്ടി ) വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായി റിസ്വാന സവാദ് (സിപിഎം) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments