Latest News
Loading...

എസ്.എം.വൈ.എം. പാലാ ഫൊറോന പ്രവർത്തനവർഷ ഉദ്ഘാടനം

എസ്.എം.വൈ.എം. പാലാ ഫൊറോനയുടെ 2021 പ്രവർത്തനവർഷ ഉദ്ഘാടനം പാലാ കത്തീഡ്രൽ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. 
സമ്മേളനത്തിൽ പാലാ ഫൊറോന പ്രസിഡന്റ് അൻവിൻ സോണി അധ്യക്ഷത വഹിച്ചു. 

പാലാ രൂപത ഡയറക്ടർ റവ. ഫാ. തോമസ് സിറിൽ തയ്യിൽ മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് സാം സണ്ണി ഓടയ്ക്കൽ, ഫൊറോന ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപ്പള്ളി, ഫൊറോന വൈസ് ഡയറക്ടർ റവ. സി. ദീപ്തി എസ്. എച്ച്. എന്നിവർ ആശംസകൾ നേർന്നു.

2021 പ്രവർത്തന വർഷത്തെ ഫൊറോന ഭാരവാഹികളുടെ സത്യപ്രതിജ്ഞ ഇതോടൊപ്പം നടത്തപ്പെട്ടു. പ്രവർത്തനവർഷ ഉദ്ഘാടനത്തോടനുബന്ധിച്ച് പാലാ എസ്. എച്ച്. സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെ നടത്തപ്പെട്ട Youth Orentation Programme മികച്ച സാമൂഹിക പ്രവർത്തകയും, ആക്ടിവിസ്റ്റും, കൗൺസിലറുമായ മേരി നീതു നയിച്ചു.

Post a Comment

0 Comments