Latest News
Loading...

പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍... സിഗ്നല്‍ ആപ്പ് പണിമുടക്കില്‍



സ്വകാര്യതാ നയത്തിന്റെ പേരില്‍ വാട്‌സ്ആപ്പിനെ ഉപേക്ഷിച്ച് സിന്ഗലിലേയ്‌ക്കെത്തിയപ്പോള്‍ ഇരുട്ടടി. ഇന്നലെ രാത്രി എട്ടരയോടെ ഡൗണ്‍ ആയ സിഗ്നല്‍ ആപ്പ് ഇപ്പോഴും തകരാര്‍ പരിഹരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന വിവരവും ആപ്പില്‍ പ്രവേശിക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്. 

സിഗ്നല്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ ആപ്പിലേയ്ക്കു ആളുകളെത്തിയതാണ് തകരാറിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ആപ്പ് തുറക്കാനും മെസേജ് അയയ്ക്കാനും സാധിക്കുമെങ്കിലും അത് മറ്റുള്ളവരിലേയ്‌ക്കെത്തില്ല. ആഗോളവ്യാപകമായാണ് പ്രശ്‌നം നേരിടുന്നത്. 

7 ദിവസം കൊണ്ട് 17.8 മില്യണ്‍തവണ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. കൂടുതല്‍ സെര്‍വറുകല്‍ സ്ഥാപിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ന്നൊല്‍ സ്വകാര്യതാ പോളിസി നടപ്പാക്കുന്നത് മാറ്റിവെച്ചതോടെ സിന്ഗലിലേയ്ക്ക് പോയവര്‍ വാട്‌സ്ആപ്പിലേയ്ക്ക് തിരികെയെത്തുമെന്നാണ് വിലയിരുത്തല്‍

Post a Comment

0 Comments