Latest News
Loading...

പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ മുംതാസ്സ് എസ് ന് മാതൃകലാലയം വരവേൽപ്പ് നൽകുന്നു

 പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിൽ ഇടം നേടുകയും പ്രശംസക്ക് പാത്രമാവുകയും ചെയ്ത അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് ഇംഗ്ലീഷ് ബിരുദ മൂന്നാം വർഷ വിദ്യാർത്ഥിനി മുതാംസ്സ് എസ് ന് മാതൃകലാലയം രാജോചിത വരവേൽപ്പ് നൽകുന്നു. ശനിയാഴച്ച രാവിലെ 10.30 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. 

സമ്മേളനത്തിൽ പത്തനംതിട്ട എം.പി. ശ്രി. ആൻ്റോ അൻ്റണി പൂഞ്ഞാർ എം.എൽ.എ. ശ്രി. പി.സി. ജോർജ്ജ് എന്നിവർ മുഖ്യാഥിതികളായിരിക്കും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സുഹുറാ അബ്ദുൾ ഖാദർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവരും ചടങ്ങിൽ സംസാരിക്കും. 

ഇന്ത്യൻ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ നടന്ന ലോക യൂത്ത് പാർലമെൻ്റിൽ നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസക്ക് അരുവിത്തറ സെൻ്റ് ജോർജസ്സ് കോളേജ് വിദ്യാർത്ഥിനിയായ മുംതാസ്സിനെ അർഹയാക്കിയത്. കലാലയത്തിലെ പ്രസംഗ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ മുംതാസ്സിന് മികച്ച പ്രോത്സാഹനം നൽകി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ടുമെൻ്റിനേയും കോളേജ് മാനേജ്മെൻ്റ് അഭിനന്ദിച്ചു. മുംതാസ്സ് പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിൻ്റെ പുനർ അവതരണം ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കും.

Post a Comment

0 Comments