മൊളേപറമ്പിൽ പാറേക്കാട് പുല്ലാട് റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

നവീകരിച്ച മീനച്ചിൽ മൊളേപറമ്പിൽ പാറേക്കാട് പുല്ലാട് റോഡിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ MLA നിർവ്വഹിച്ചു. മാണി സി കാപ്പൻ MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപാ അനുവദിച്ചാണ് റോസ് നവീകരിച്ചത്. 

മിനച്ചിൽ ഗ്രാമപഞ്ചായത്ത് കൊച്ച് കൊട്ടാരം, പൂവരണി അമ്പലം വാർഡുകളിലുടെ കടന്ന് പോകുന്ന റോഡാണിത്. നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് നിർമ്മാണം പൂർത്തിയാക്കിയതിൽ നിന്നും ലഭിച്ച ലാഭവിഹിതമുപയോഗിച്ച് വാങ്ങിയ നോട്ട് ബുക്കുകളും പേനയും മാണി സി കാപ്പൻ MLAക്ക് കൈമാറി. 

ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കൽ ജോസ് പാറേക്കട്ട് ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.