Latest News
Loading...

പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കും: രാജേഷ് വാളിപ്ലാക്കൽ


ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പണം അനുവദിച്ചിരിക്കുന്ന മുഴുവന്‍ പ്രോജക്ടുകളും മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. 
എസ്.സി. കോളനി നവീകരണം, ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിര്‍മ്മാണം, വിവിധ റോഡുകളുടെ പുനര്‍നിര്‍മ്മാണം, ചെക്കുഡാമുകള്‍, വയോജന വിശ്രമമുറി, ഹോമിയോ ആശുപത്രിക്ക് ലാബ്, വനിത വിശ്രമ കേന്ദ്രം, കുടിവെള്ള പദ്ധതി, ഹൈമാസ്റ്റ് ലൈറ്റ് ഇവയാണ് പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍. അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്തികഴിഞ്ഞതായും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പെരുമാറ്റചട്ടം നിലവില്‍ വരുമെന്നുള്ളതിനാലാണ് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നത്.

Post a Comment

0 Comments