തീക്കോയിൽ പി. സി. ജോർജിനെതിരെ പ്രമേയം

 കോൺഗ്രസിന്റെയും യു. ഡി. എഫ്. ന്റെയും നേതാക്കളെ നിരന്തരം അവഹേളിക്കുന്ന പി സി ജോർജിനെ യു. ഡി. എഫ്. മുന്നണിയിൽ ചേർക്കാൻ യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തീക്കോയി മണ്ഡലം കമ്മിറ്റി.

നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റ്‌ കോൺഗ്രസ്‌ ഏറ്റെടുക്കണമെന്നും 
തീക്കോയി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. കെ പി സി സി സെക്രട്ടറി അഡ്വ.എൻ. ഷൈലാജ് യോഗം ഉൽഘാടനം ചെയ്തു. 

എം. ഐ ബേബി, അഡ്വ.വി എം മുഹമ്മദ്‌ ഇല്യാസ്, ജോമോൻ ഐക്കര, അഡ്വ.വി ജെ ജോസ്, കെ സി ജെയിംസ്, ചാൾസ് ആന്റണി, ബിനോയ് ജോസഫ്, ഓമനാ ഗോപാലൻ, ജോയ് പൊട്ടനാനിയിൽ, ഹരി മണ്ണുമഠം, മാജി നെല്ലുവേലിൽ, സിറിൾ താഴത്തുപറമ്പിൽ, മാളു ബി മുരുകൻ, മോഹനൻ കുട്ടപ്പൻ, റിജോ കാഞ്ഞമല, വിമൽ വഴിക്കടവ്, സജി കുര്യാക്കോസ്, റഷീദ് കുന്തീപറമ്പിൽ, കെ. എം. നിസ്സാർ, പി മുരുകൻ, ഇ. ജി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.