Latest News
Loading...

പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്‌സാപ്പ് നീട്ടിവച്ചു

പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്‌സാപ്പ് നീട്ടിവച്ചു. പുതിയ നയം മെയ് 15 വരെ നടപ്പാക്കില്ലെന്ന് കമ്പിനി അറിയിച്ചു. പുതിയ മാറ്റത്തെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് നടപടി ക്രമത്തില്‍ മാറ്റം വരുത്തിയതെന്നും കമ്പിനി അറിയിച്ചു.

വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്‌സ്ആപ്പ് കമ്പനിക്കോ, ഫേസ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു.

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാനും ആളുകള്‍ വ്യാപകമായി മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയിരുന്നു. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിയും തീരുമാനിച്ചിരുന്നു.

Post a Comment

0 Comments