കാർഷിക പ്രതിബദ്ധതയുള്ള സിനിമയും, സാഹിത്യവും ഉണ്ടാകണം. പി.ജെ ജോസഫ്


തൊടുപുഴ: ഹൗ ഓൾഡ് ആർ യു എന്ന സിനിമ ജൈവകൃഷിക്ക് പുത്തനുണർവ് നൽകിയെന്നും അതിലെ നായികയായ മഞ്ജു വാര്യർ കേരളത്തിലെ ജൈവ കൃഷി പ്രമോട്ടറായി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും ഗാന്ധിജി സ്റ്റഡി സെൻറർ ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. 

തൊടുപുഴ കാർഷികമേളയുടെ സമാപന സമ്മേളനത്തിൽ പ്രളയാനന്തരം ഹൈറേഞ്ചിലെ കർഷകരുടെ അതിജീവനം പ്രമേയമാക്കി ജോർജ് പുളിങ്കാട് എഴുതിയ പ്രളയകാലം എന്ന നോവലിൻ്റെ പ്രതി പി.ജെ ജോസഫ്‌ പ്രശസ്ത സിനിമാനടി മഞ്ജു വാര്യർക്ക് നോവലിസ്റ്റ് ജോർജ് പുളിങ്കാടിന്റെ സാന്നിദ്ധ്യത്തിൽ നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. 

മോൻസ് ജോസഫ് എം.എൽ.എ,ടിയു കുരുവിള, ജോയി അബ്രാഹം, ഫ്രൻസീസ് ജോർജ് ,ജോണി നെല്ലൂർ, എം.ജെ. ജേക്കബ്ബ്,സജി മഞ്ഞക്കടമ്പിൽ, ഷിബു തെക്കുംപുറം, ജോസി ജോസഫ് , ജോസ് കുഴി കുളം,തുടങ്ങിയവർ പ്രസംഗിച്ചു.