Latest News
Loading...

പി.സി. ജോർജിന്റെ കോലത്തിൽ ചെരുപുമാലയണിച്ച് പ്രതിഷേധം



പൂഞ്ഞാർ എം എൽ എ പിസി ജോർജിനെതിരെ ഈരാറ്റുപേട്ടയിൽ വീണ്ടും പ്രതിഷേധം. വീണ്ടും ന്യുനപക്ഷ സമുദായത്തെ ആക്ഷേപിക്കുന്നതിലായിരുന്നു പി ഡി പിയുടെ പ്രതിഷേധം. 

 മുസ്ലിം സമുദായം അവിഹിതമായി പലതും നേടിയെടുക്കുന്നു എന്നുള്ള പിസി ജോർജിൻ്റെ പരാമർശം ശുദ്ധ അസംബദ്ധമാണന്നും പി ഡി പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി കുറ്റപെടുത്തി. ടൗണിൽ എംഎൽഎയുടെ കോലത്തിൽ പ്രവർത്തകർ ചെരുപ്പുമാലയുമണിയിച്ചു.  

പാർട്ടി നേതാക്കളായ നിഷാദ് നടയ്ക്കൽ OA സക്കറിയ, നൗഫൽ കീഴേടം, മുജീബ് മഠത്തിൽ, മാഹിൻ തേവരുപാറ, K K റിയാസ് , കാസിംകുട്ടി തുടങ്ങിയവർ പ്രതിഷേധ സമരത്തിന്‌ നേതൃത്വം നൽകി

Post a Comment

0 Comments