Latest News
Loading...

പാലിയേറ്റീവ് ദിനാചരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

രാമപുരം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രാമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് ദിനാചരണവും "അടുത്തറിയാം കിടപ്പു രോഗിയെ" എന്ന വിഷയത്തെ ആസ്പദമാക്കി പരിശീലന പരിപാടിയും നടന്നു.

 സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹാളിൽ നടന്ന ദിനാചരണ പരിപാടി മെഡിക്കൽ ആഫീസർ ഡോ. വി എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പാലിയേറ്റീവ് യൂണിറ്റ് മെഡിക്കൽ ആഫീസർ ഇൻചാർജ്ജ് ഡോ. മനോജ് കെ പ്രഭ അദ്ധ്യക്ഷത വഹിച്ചു. 

ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ് മുഖ്യ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മേഴ്സി ചാക്കോ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വിജയമ്മ, രാമപുരം പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് ബെറ്റി ജോർജ്ജ് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് ആശാ പ്രവർത്തകർക്കും കിടപ്പു രോഗികളുടെ കുടുംബാംഗങ്ങൾക്കുമായി "അടുത്തറിയാം കിടപ്പു രോഗിയെ" എന്ന വിഷയത്തെക്കുറിച്ച് ഉഴവൂർ ബ്ലോക്ക് പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് ഇൻചാർജ്ജ് സിന്ധു പി നാരായണൻ ക്ലാസ്സെടുത്തു.

Post a Comment

0 Comments