പാലാ സ്റ്റേഡിയത്തിലെ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ചെയർമാൻ


പാലാ: നഗരസഭയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്ന ശുചിമുറി കൾ പൊതു ജനങ്ങൾക്കും ഉപയോഗിക്കുവാനായി തുറന്നുകൊടുക്കുവാൻ തീരുമാനിച്ചതായി ചെയർമാൻ ആന്റോ ജോസ് പിടഞ്ഞാറേക്കര അറിയിച്ചു.
സ്റ്റേഡിയം ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിൽ യാത്രക്കായി വാഹനം കാത്തു നിൽകുന്നവരുടെ സൗകര്യാർത്ഥമാണ് നടപടി എന്ന് ചെയർമാൻ അറിയിച്ചു. 

ഇവിടെ 2 0-ൽ പരം ശുചി മുറികൾ ഉണ്ട്.ഇതിനായി ബസ് സ്റ്റോപ്പിനു സമീപമുള്ള സ്റ്റേഡിയം ഗേറ്റ് രാവിലെ മുതൽ വൈകുന്നേരം വരെ തുറന്നിടുമെന്നും ശുചീകരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും ചെയർമാൻ അറിയിച്ചു.സ്ത്രീകൾക്കായി പ്രത്യേക മുറികൾ ക്രമീകരിച്ചിട്ടുണ്ട്.

നഗരത്തിലെ മറ്റ് ശുചി മുറികളും ആവശ്യമായ അറ്റകുറ്റപണികൾ നടത്തി ശുചീകരിച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കൗൺസിൽ മുമ്പാകെ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കൗൺസിലർമാരായ ബൈജു കൊല്ലം പറമ്പിൽ, ബിജി ജോ ജോ ,സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി ,മായാ പ്രദീപ് എന്നിവരും ക്രമീകരണങ്ങൾ വിലയിരുത്തി.