Latest News
Loading...

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപി.- എ.എൻ. രാധാകൃഷ്ണൻ

 പാലാ :- ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം നേട്ടമുണ്ടായത് ബിജെപി ക്കാണെന്ന് സംസ്ഥാന വൈസ് പ്രസിസന്റ് എ.എൻ . രാധാകൃഷ്ണൻ. സംസ്ഥാനത്ത് എൽ.ഡി.എഫും യുഡിഎഫും ഒരേ തൂവൽ പക്ഷികളാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല പഞ്ചായത്തിലും കാണുവാൻ സാധിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ഓരോ ജനക്ഷേമ പദ്ധതികളുടെയും അംബാസിഡർമാരായി പ്രവർത്തകർ മാറണമെന്നും വരുന്ന നിയസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻശക്തിയായി കേരളത്തിൽ മാറുമെന്ന് യുവമോർച്ച പാലാ നിയോജ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ,മുനിസിപ്പൽ തിരഞ്ഞടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

യുവമോർച്ച പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ സി. മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്. ജയസൂര്യൻ മുഖ്യ പ്രഭാഷണം നടത്തി. 
ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ എൻ.ഹരി, എൻ.കെ.ശശികുമാർ , 
സംസ്ഥാന കൗൺസിലംഗം സോമൻ തച്ചേട്ട് , 

ബിജെപി മണ്ഡലം പ്രസിഡന്റും മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജി.രൺജിത്ത്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ , യുവമോർച്ച മണ്ഡലം ഭാരവാഹികളായ പ്രസാദ് പനയ്ക്കൻ , സുധീഷൻ നെല്ലിക്കൻ , ശ്രീക്കുട്ടൻ എം.ഒ, ഉണ്ണികൃഷ്ണൻ , ജില്ലാ കമ്മിറ്റിയംഗങ്ങാളായ ശ്രീരാജ് എ.എസ്, അമൽ കുരുവിക്കൂട്ട്, തുടങ്ങിയവർ സംസാരിച്ചു. 

ബിജെപി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ, വിവിധ മോർച്ചാ പ്രസിഡന്റുമാർ, മത്സരിച്ച സ്ഥാനാർത്ഥികൾ, മുൻ പഞ്ചായത്ത് മെമ്പർമാർ തുടങ്ങി നിരവധി പ്രവർത്തകർ അനുമോദന സദസ്സിൽ പങ്കെടുത്തു..

Post a Comment

0 Comments