Latest News
Loading...

മുതു കോര ടൂറിസം വികസനത്തിന് ജില്ലാ പഞ്ചായത്തിന്റെ വാഗ്ദാനം


കൈപ്പള്ളി മുതു കോര ടൂറിസം വികസനത്തിന് ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കാൻ പരിശ്രമിക്കുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ അംഗം പി.ആർ അനുപമ പറഞ്ഞു. മുതു കോരയുടെ വികസനത്തിന് ആവശ്യമായ സഹായം നല്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കൈപ്പള്ളി ഗ്രാമദീപം ക്ലബ്ബ് നല്കിയ നിവേദനം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. 

റോഡ്, ടോയ്ലെറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തേണ്ടതുണ്ട്. അതിനാവശ്യമായ ഫണ്ടുകൾ വരും കാലങ്ങളിൽ അനുവദിക്കും. മുതു കോരവികസനത്തിനായി ക്ലബിന്റെ നേതൃത്വത്തിൽ ചെറുപ്പക്കാർ നടത്തുന്ന പ്രയത്നങ്ങൾ മാതൃകാപരമാണെന്നും അനുപമ പറഞ്ഞു.

കൈപ്പള്ളി മുതു കോര മലയിൽ സന്ദർശനം നടത്തവേയാണ് ക്ലബ്ബ് നിവേദനം സമർപ്പിച്ചത്. മുൻ ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, ബ്ലോക്ക് ഡിവിഷൻ അംഗം അക്ഷയ് ഹരി, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്തി യാലിൽ , വാർഡ് മെംബർ രാജമ്മ ഗോപിനാഥ്, മുൻ പഞ്ചായത്തംഗം , ഗ്രാമദീപം ക്ലബ്ബ് ഭാരവാഹികൾ എന്നിവരും അനുപമയ്ക്കൊപ്പം എത്തിയിരുന്നു. 

മുതു കോര മലയിലുള്ള കുടിവെള്ള സ്രോതസും സംഘം സന്ദർശിച്ചു. 

Post a Comment

0 Comments