മുത്തോലി പഞ്ചായത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് കൂട്ടുകെട്ട്


സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ പാലാ മുത്തോലി പഞ്ചായത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് സഖ്യം. ബിജെപി ഭരണം പിടിച്ച പഞ്ചായത്തില്‍ ബിജെപി ആറ്, യുഡിഎഫ് 2, എല്‍ഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില. 

കഴിഞ്ഞകാല ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരുമെന്നായപ്പോള്‍ എല്‍ഡിഎഫ് യുഡിഎഫിനെ കൂട്ടി ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്ന് ബിജെപി ആരോപിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും ഒന്നിച്ചെങ്കിലും മല്‍സരം പൂര്‍ത്തീകരിക്കാന്‍ വനിതാ പ്രാതിനിധ്യം ഇല്ലാതിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. 

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡിലും പരസ്പരം മല്‍സരിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഇടതുക്ഷവും കോണ്‍ഗ്രസും സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഒന്നിക്കുന്നത് വിചിത് കാഴ്ചയാണെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.