Latest News
Loading...

പി.സി ജോര്‍ജ്ജിനെതിരെ മുസ്ലീം ലീഗ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി


പി.സി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ പ്രമേയം പാസാക്കി മുസ്ലീം ലീഗ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയും ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മറ്റിയും രംഗത്തെത്തി. പി.സി ജോര്‍ജ്ജിനെ യുഡിഎഫപിലെടുക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി വ്യക്തമാക്കി. നിലപാടുകളില്‍ തരംപോലെ മലക്കംമറിയുന്ന എംഎല്‍എയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിച്ച എംഎല്‍എ ക്രൈസ്തവ സഭാ നേതാക്കളെയും ഹൈന്ദവമത നേതാക്കളെയും അവഹേളിക്കുന്ന നിലപാടുകള്‍ തുടരുകയാണ്. യുഡിഎഫിലും എല്‍ഡിഎഫിലും കയറി ഒടുവില്‍ സംഘപരിവാറിന്റെ കുഴലൂത്തുകാരനായി മാറിയ എംഎല്‍എയ്ത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കാനായില്ല. എംഎല്‍എയുടെ പാര്‍ട്ടിയുടെ ജനസ്വാധീനം കുറഞ്ഞു. 10-ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് നേടാനായത്. 


യുഡിഎഫ് ഒറ്റക്കെട്ടാണ്. ഈരാറ്റുപേട്ട നഗസഭയില്‍ നേടിയ വിജയമടക്കം ഇതിന് തെളിവാണ്. ജോര്‍ജ്ജിനെ എതിര്‍ക്കാന്‍ കാരണം നാടിനെ അവഹേളിച്ചു എന്നതിനൊപ്പം രാഷ്ട്രീയ സദാചാരം അദ്ദേഹത്തിനില്ല എന്നതുകൂടിയാണ്. നില്‍ക്കുന്ന പാര്‍ട്ടിയിലുള്ള നേതാക്കളെ തന്ന് അവഹേളിക്കുന്ന സമീപനമാണ് പി.സി ജോര്‍ജ്ജിനുള്ളത്. എംഎല്‍എ എന്ന ഉത്തരവാദിത്വവും അദ്ദേഹം നിര്‍വഹിക്കുന്നില്ല. ഈരാറ്റുപേട്ടയടക്കം വികസനത്തില്‍ പിന്നോട്ടുപോയി. വികസനം നടത്തേണ്ട സമയത്ത് വിവാദത്തിലേയ്ക്കാണ് പോകുന്നത്. 

ജോര്‍ജ്ജിനെതിരെ കേരള സമൂഹം തന്നെ തിരിഞ്ഞതായി വി.എം സിറാജ് പറഞ്ഞു. ജനപക്ഷം പാര്‍ട്ടിയുടെ തിരിച്ചടിയ്ക്ക് കാരണം എംഎല്‍എയുടെ സമീപനമാണ്. പണം മുടക്കി നേടിയ വിജയത്തെ ജനാധിപത്യപരമായ വിജയമെന്ന് പറയാനാവില്ല. ബജറ്റ് പ്രഖ്യാപനത്തിലും എംഎല്‍എയുടെ പരാജയം വ്യക്തമായി. സിഎച്ച്‌സിയെ താലൂക്കാശുപത്രിയാക്കുമെന്ന ബഡ്ജറ്റ് പ്രൊവിഷന്‍ അദ്ദേഹം അംഗീകരിച്ചിട്ടില്ലെന്നും സിറാജ് ആരോപിച്ചു. 

നി. മണ്ഡലം പ്രസിഡന്റ് എം.പി സലീം, ജനറല്‍ സെക്രട്ടറി ഷാജി തട്ടാംപറമ്പില്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് പിെസ് അബ്ദുല്‍കാദര്‍, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി സിരാജ് കണ്ടത്തില്‍, സി.കെ ബഷീര്‍, ടി.സി ഷാജി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments