Latest News
Loading...

മുംതാസിലൂടെ അരുവിത്തുറ കോളേജിന് അന്തർദേശിയ അംഗീകാരം

ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ച അരുവിത്തുറ സെന്റ്‌ ജോർജ് കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥിനി ആയ മുംതാസ് എസ്. ന് അഭിനന്ദന പ്രവാഹം. ഡൽഹിയിൽ വെച്ച് നടന്ന ദേശിയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവിന് ആണ് പ്രധാനമന്ത്രിയുടെ കൈയടി ലഭിച്ചത് .

കേരളത്തെ പ്രതിനിധീകരിച്ച് 2020-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുവാനും മുംതാസിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ മികച്ച എൻ.എസ്‌. എസ്‌. വോളണ്ടിയർ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ വച്ചുനടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിലൂടെ ആണ് ഇന്ത്യൻ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രാധാനമന്ത്രി ശ്രി. നരേന്ദ്ര മോഡി മുംതാസിന്റെ പ്രസംഗത്തെ മുക്തകണ്ഠം പ്രശംസിക്കുകയും വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയും മുംതാസിനും അരുവിത്തുറ സെന്റ്‌ ജോർജ് കോളേജിനും രാജ്യാന്തര പ്രശസ്തി ലഭിച്ചു. മുംതാസിന്റെ മികവിലൂടെ അരുവിത്തുറ കോളേജിന് അന്തർദേശിയ അംഗീകാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ഡൽഹിയിലുള്ള മുംതാസിനെ ഫോണിലൂടെ വിളിച്ചു അഭിനന്ദനം അറിയിച്ചു. 

കോളേജ് രാഷ്ട്രത്തിനു നൽകിയ ഏറ്റം മിടുക്കിയായ വിദ്യാർത്ഥിനി ആണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളിൽ ഈ വിദ്യാർത്ഥിനി എത്തുമെന്നും പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ തന്റെ അനുമോദന സന്ദേശത്തിൽ അറിയിച്ചു. 

പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കോളേജിന്റെ അഭിമാനമായ മുംതാസിനെ കോളേജിന്റെ കോഴ്സ് കോർഡിനേറ്ററും ബർസാറുമായ ഫാ. ജോർജ് പുല്ലുകാലായിൽ അഭിനന്ദനം അറിയിച്ചു. കോളേജിൽ എത്തുന്ന മുംതാസിന് രാജോതിത സ്വീകരണം നൽകുവാൻ കോളേജ് അധികാരികൾ തീരുമാനിച്ചു.

Post a Comment

0 Comments