Latest News
Loading...

എംജി സര്‍വകലാശാല വാര്‍ത്തകള്‍



പരീക്ഷകൾ മാറ്റി

ജനുവരി ആറുമുതൽ 15 വരെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ്, ഹ്യൂമൻ റൈറ്റ്‌സ് ആന്റ് പബ്ലിക് പോളിസി ആന്റ് ഗവേണൻസ് (റഗുലർ) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

(പി.ആർ.ഒ/39/3/2021)

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് - 2017 അഡ്മിഷൻ റഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് - 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2017 അഡ്മിഷൻ റഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 20 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

(പി.ആർ.ഒ/39/4/2021)

അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2016 അഡ്മിഷൻ റഗുലർ), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് - 2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് - 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 19 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

(പി.ആർ.ഒ/39/5/2021)

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം)(2017 അഡ്മിഷൻ റഗുലർ, 2011-2016 അഡ്മിഷൻ സപ്ലിമെന്ററി, 2010 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2009 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2009 വരെയുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, പത്താം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) 2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് (കോമൺ) പരീക്ഷകൾ ജനുവരി 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി ഏഴുവരെയും 525 രൂപ പിഴയോടെ എട്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ പേപ്പറിന് 35 രൂപയും (പരമാവധി 210 രൂപ) വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും സി.വി. ക്യാമ്പ് ഫിസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ഒന്നും അഞ്ചും സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് സ്‌പെഷൽ ഫീസടച്ചവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. സ്‌പെഷൽ ഫീസടച്ചതിന്റെ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം.

(പി.ആർ.ഒ/39/6/2021)

എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ ഒന്ന്, നാല്‌ സെമസ്റ്റർ പഞ്ചവത്സര ബി.എ.എൽ. എൽ.എൽ.ബി. (2011ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ ജനുവരി 25 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

(പി.ആർ.ഒ/39/7/2021)

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം - 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം - 2013-2017 അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2011 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2011ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) 2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് (കോമൺ) പരീക്ഷകൾ ഫെബ്രുവരി അഞ്ചുമുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി ഏഴുവരെയും 525 രൂപ പിഴയോടെ എട്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ പേപ്പറിന് 35 രൂപയും (പരമാവധി 210 രൂപ) വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും സി.വി. ക്യാമ്പ് ഫിസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. അഞ്ചും ആറും സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് സ്‌പെഷൽ ഫീസടച്ചവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. സ്‌പെഷൽ ഫീസടച്ചതിന്റെ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം.

(പി.ആർ.ഒ/39/8/2021)

സീപാസിലെ ആറാം സെമസ്റ്റർ ബി.ടെക്‌ (2017 അഡ്മിഷൻ റഗുലർ, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 15 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി ആറുവരെയും 525 രൂപ പിഴയോടെ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപയും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

(പി.ആർ.ഒ/39/9/2021)

വൈവാവോസി

2020 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ എം.സി.എ. പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും, വൈവാവോസിയും ജനുവരി 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

(പി.ആർ.ഒ/39/10/2021)

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ (ഡി.എ.എസ്.പി.) ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ഫുഡ് പ്രോസസിംഗ് ആന്റ് ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ ജനുവരി എട്ടിന് രാവിലെ 11ന് ഡി.എ.എസ്.പി. ഓഫീസിൽ നടക്കുന്ന സ്‌പോട് പ്രവേശനത്തിന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം. വിശദവിവരം www.dasp.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731066.

(പി.ആർ.ഒ/39/11/2021)

പരീക്ഷഫലം

2019 ഡിസംബറിൽ നടന്ന ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി/2010 അഡ്മിഷൻ മുതൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 18 വരെ അപേക്ഷിക്കാം.